‘ഉള്ളൊഴുക്കി’നെ തഴഞ്ഞതെന്തിന്?: വിമർശിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍
ഉര്‍വശിയെയും പാര്‍വതിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി സംവിധാനംചെയ്ത ‘ഉള്ളൊഴുക്ക്’ എന്ന സിനിമയെ ചലച്ചിത്രമേളകളിൽ തഴഞ്ഞതിൽ പ്രതിഷേധിച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. തിയറ്ററുകളിൽ നാലാംവാരത്തിലെത്തിയ സിനിമ മുന്‍പ് ഗോവ, തിരുവനന്തപുരം രാജ്യാന്തര മേളകളിൽ അയച്ചിരുന്നെങ്കിലും, മികച്ച ചിത്രമായിട്ടും രണ്ടിടത്തും അവഗണിച്ചു എന്നാണ് സാംസ്കാരിക മന്ത്രിയായ സജി ചെറിയാന് എഴുതിയ കത്തില്‍ അടൂര്‍ പറയുന്നത്. കുറച്ചുകാലമായി ഭേദപ്പെട്ട സിനിമകളൊന്നും ഗോവ മേളയിൽ കാണിക്കാറില്ലാത്തതിനാല്‍ അവിടെ ഉള്ളൊഴുക്ക് തിരഞ്ഞെടുക്കാതിരുന്നതിൽ ഒട്ടും അതിശയമില്ലെന്ന് പറഞ്ഞ അടൂര്‍ ഗോവ മേളയുടെ കാര്യത്തിൽ ഒന്നും ചെയ്യാനാവില്ലെങ്കിലും കേരളത്തിന്റെ സ്വന്തം മേളയിൽ എന്താണു സംഭവിച്ചതെന്ന് അന്വേഷിക്കണമെന്നും കത്തില്‍ കൂട്ടിച്ചേര്‍ത്തു. ‘ഉള്ളൊഴുക്കി’ന്റെ സംവിധായകനെ അഭിനന്ദിക്കാൻ വിളിച്ചപ്പോഴാണ് ചിത്രത്തിനുണ്ടായ അവഗണനയെപ്പെറ്റി അറിഞ്ഞതെന്നും അടൂർ വിശദീകരിച്ചു.ഐഎഫ്എഫ്ഐ, ഐഎഫ്എഫ്കെ മേളകളില്‍ പ്രദര്‍ശിപ്പിച്ചില്ലെങ്കിലും ലോസാഞ്ചല്‍സിൽ വച്ച് നടന്ന ഐഎഫ്എഫ്എൽഎയില്‍ ചിത്രം പ്രദർശിപ്പിക്കപ്പെട്ടിരുന്നു. മികച്ച പ്രേക്ഷകാഭിപ്രായത്തോടെ നാലാം വാർത്തിലും മുന്നേറുകയാണ് ഉള്ളൊഴുക്ക്.സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചത്. ഉര്‍വശി, പാര്‍വതി എന്നിവരെക്കൂടാതെ അലന്‍സിയര്‍, പ്രശാന്ത് മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ്, വീണാ നായർ തുടങ്ങിയവരും ചിത്രത്തില്‍ മറ്റുവേഷങ്ങളില്‍ എത്തുന്നുണ്ട്. റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളില്‍ നിര്‍മ്മിച്ച ഉള്ളൊഴുക്കിന്റെ സഹനിര്‍മ്മാണം നിര്‍വഹിച്ചത് റെവറി എന്റര്‍ടയെന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായരാണ്. അസോ. പ്രൊഡ്യൂസര്‍: പാഷാന്‍ ജല്‍, ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, എഡിറ്റർ: കിരൺ ദാസ്, സിങ്ക് സൗണ്ട് ആൻഡ് സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത് & അനിൽ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് റീ-റീക്കോർഡിങ്ങ് മിക്സർ: സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ആംബ്രോ വർഗീസ്, കാസ്റ്റിങ് ഡയറക്ടർ: വർഷ വരദരാജൻ, വിഎഫ്എക്സ്: ഐഡെന്റ് വിഎഫ്എക്സ് ലാബ്സ്, വിഎഫ്എക്സ് സൂപ്പർവൈസേഴ്സ്: ശരത് വിനു–ജോബിൻ ജേക്കബ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ: രംഗ്റേയ്സ് മീഡിയ വര്‍ക്ക്സ് കൊച്ചി, വിഷ്വല്‍ പ്രമോഷന്‍സ്: അപ്പു എന്‍ ഭട്ടതിരി, പിആര്‍ഒ: ആതിര ദിൽജിത്ത്