പ്രിയപ്പെട്ട താരത്തിന്റെ ജന്മദിനം: രക്തദാനം നടത്തി ഫാൻസ്
മമ്മൂക്കയുടെ ജന്മദിനത്തോടനുബന്ധിച്ചു മമ്മൂട്ടി ഫാൻസ് (MFWAI) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും,ജനകീയ രക്തദാന സേന (PBDA) യും സംയുക്തമായി തിരുവനന്തപുരം തൈക്കാട് ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വി കെ പ്രശാന്ത് എംഎൽഎ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൊണ്ട് നിരവധി പേരാണ് ക്യാമ്പിൽ രക്ത ദാനം ചെയ്യുന്നതിനായി എത്തിയത്.ഉച്ചയ്ക്ക് തിരുവനന്തപുരം തൈക്കാട് കേരള സംസ്ഥാന ശിശുക്ഷേമ സമിതി (അമ്മത്തൊട്ടിൽ) കുഞ്ഞുമക്കൾക്ക് ഉച്ച സദ്യ നൽകിയും, അവരോടൊപ്പം കേക്ക് കട്ട് ചെയ്തും പ്രിയതാരത്തിന്റെ ജന്മദിനം ഫാൻസ് ആഘോഷിച്ചു. പരിപാടിയിൽ മേയർ ശ്രീമതി ആര്യ രാജേന്ദ്രൻ, ആർ ജെ കിടിലം ഫിറോസ്, ആർ ജെ സുമി എന്നിവർ മുഖ്യാഥിതകൾ ആയി പങ്കെടുത്തു. അപകടത്തിൽ പെട്ട് അരക്ക് താഴെ തളർന്ന് പോയ ഒരു സഹപ്രവർത്തകന് ചികിത്സ സഹായവും നൽകുകയുണ്ടായി.