Cinema

ബൈജു ഏഴുപുന്നയുടെ മകളുടെ വിവാഹനിശ്ചയം; കുടുംബത്തിനു സർപ്രൈസ് ആയി മമ്മൂട്ടിയുടെ മാസ് എൻട്രി

നടൻ ബൈജു ഏഴുപുന്നയുടെ മകളുടെ വിവാഹനിശ്ചയത്തിന് ഓടിയെത്തി മമ്മൂട്ടി. ബൈജുവിനും കുടുംബത്തിനും സർപ്രൈസ് ആയിരുന്നു മമ്മൂട്ടിയുടെ വരവ്. ബൈജു ഏഴുപുന്നയുടെ മകൾ അനീറ്റയുടെ വിവാഹനിശ്ചയം കഴിഞ്ഞ ദിവസമാണ് നടന്നത്. സ്റ്റെഫാൻ ആണ് വരൻ.രമേശ് പിഷാരടി, ആന്റോ ജോസഫ്, ടിനി ടോം, ബാല, അബു സലിം, ലിസ്റ്റിൻ സ്റ്റീഫൻ, ശീലു എബ്രഹാം തുടങ്ങി സിനിമാ രംഗത്തെ പ്രമുഖർ വിവാഹ നിശ്ചയത്തിന് അതിഥികളായി എത്തി.‘‘ബൈജുവിന്റെ കുടുംബവുമായി ഏറെ അടുത്തബന്ധമുള്ളവരാണ് ഞങ്ങൾ. അതുകൊണ്ടുതന്നെ സെലിബ്രിറ്റി ആയിട്ടല്ല ഇവിടെ നിൽക്കുന്നത്. സ്ഥിരമായി ഭക്ഷണം കഴിക്കുന്ന വീടാണിത്. ബൈജു ചേട്ടന്റെ മകളുടെ വിവാഹമായെന്ന് ചിന്തിക്കാൻ പറ്റുന്നില്ല. സിനിമയുടെ തുടക്കകാലം മുതൽ ഞാൻ കാണുന്ന മുഖമാണ് അദ്ദേഹത്തിന്റേത്.’’–ടിനി ടോമിന്റെ വാക്കുകൾ.‘‘എന്നെ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് ബൈജു ചേട്ടൻ. ശരിക്കുമുള്ള സൗഹൃദം എന്തെന്ന് മനസ്സിലാക്കി തന്ന ഒരാള് കൂടിയാണ് ബൈജു ഏഴുപുന്ന. ഞാനിന്ന് പളളിയിൽ പോയി ബൈജു ചേട്ടനും കുടുംബത്തിനും വേണ്ടി പ്രാർഥിച്ചു. ഇങ്ങനെയൊരു വേദിയിൽ എന്നെയും ക്ഷണിച്ചതില്‍ വളരെ സന്തോഷമുണ്ട്.’’–ബാലയുടെ വാക്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *