Kerala

ആര്യനാട് മൂന്നാറ്റ് മുക്കിൽ കുടുംബത്തിലെ നാലുപേർ മുങ്ങി മരിച്ചു.

കുളത്തൂർ സ്വദേശി അനിൽകുമാർ ( 50)മകൻ അമൽ (13) ബന്ധുക്കളായഅദ്വൈത് (22) ആനന്ദ് (25 ) എന്നിവരാണ് കരമനയാറിൽ മുങ്ങി മരിച്ചത്. പറമ്പിൽ വളമിടാൻ എത്തിയപ്പോൾ ആയിരുന്നു അപകടം.കുളത്തൂർ സ്വദേശികളായ അനിൽ കുമാറും മകൻ അമലും കുറച്ചു നാളുകളായി ആര്യനാട് വാടകക്ക് താമസിക്കുകയായിരുന്നു. ഇവരെ കാണാനാണ് ചേട്ടൻ്റെ മകൻ അദ്വൈതും സഹോദരിയുടെ മകൻ ആനന്ദും ആര്യനാട് എത്തിയത്. ഉച്ച കഴിഞ്ഞ് ആറിന് സമീപത്തെ പുരയിടത്തിൽ വളം ഇട്ട ശേഷം ഇവർ കരമനയാറ്റിൽ കുളിക്കാൻ ഇറങ്ങി. അനിൽ കുമാറിൻ്റെ സഹോദരിയുടെ മകൻ ആനന്ദ് വെള്ളത്തിൽ ഇറങ്ങിയപ്പോൾ മുങ്ങി താഴുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ഇറങ്ങിയതാണ് അനിൽകുമാർ.ഇതിനിടെ ആദ്യം മുങ്ങിയ ആൾ കരയ്ക്ക് കയറി. ഇതിനിടെ അമൽ വെള്ളത്തിലേക്ക് ചാടി കുഞ്ഞിനെ രക്ഷിക്കുന്നതിനിടെയാണ്മറ്റുള്ളവരും അപകടത്തിൽ പെട്ടത്. ഐജി ഹർഷിത അത്തല്ലൂരിയുടെ ഡ്രൈവറാണ് അനിൽകുമാർ.എസ് പി യും ഐജിയും ഉൾപ്പെടുന്ന പൊലീസ് സംഘം സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.

Leave a Reply

Your email address will not be published. Required fields are marked *