Kerala

കോൺഗ്രസ് ആധിപത്യത്തിൻ്റെ പിതാവ് കെ.കരുണാകരൻ:കെ.സുധാകരൻ

കേരളത്തിൽ കോൺഗ്രസ് ആധിപത്യത്തിന് ഊർജ്ജം പകർന്നത് കെ.കരുണാകരനെന്ന ജനകീയ നേതാവായിരുന്നു.
കേരളത്തിൻ്റെ വികസനത്തിനു വേണ്ടി ജീവിതം മാറ്റി വയ്ക്കുകയും ശരിയോടൊപ്പം സഞ്ചരിച്ച് ജനങ്ങളെ ചേർത്തു നിർത്തുകയും, സ്നേഹിക്കുന്നവരെ വിശ്വസിക്കുകയും ചെയ്ത നേതാവായിരുന്നു കെ.കരുണാകരനെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ എം.പി. അനുസ്മരിച്ചു.രാജീവ് ഗാന്ധിയുടെ മരണം സൃഷ്ടിച്ച വിടവ് പരിഹരിച്ച് രാജ്യത്തെ രക്ഷിക്കാൻ കെ.കരുണാകരൻ വഹിച്ച നേതൃത്വപരമായ പങ്ക് അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി അംഗീകാരം നൽകിയത് വഴിയാണ് ലോക രാജ്യങ്ങളുടെ മുന്നിൽ ഇന്ത്യയുടെ യശസ്സ് വാനോളമുയർത്തിയ നരസിംഹറാവു ഇന്ത്യൻ പ്രധാനമന്ത്രിയായതെന്ന് കെ. സുധാകരൻ അഭിപ്രായപ്പെട്ടു.കേരളത്തിൽ ഇന്നു കാണുന്ന വികസന നഴികക്കല്ലുകളിൽ ഭൂരിപക്ഷവും കെ.കരുണാകരൻ്റെ കൈയ്യൊപ്പ് പതിഞ്ഞതാണ്.മനസിനെ കീഴടക്കുന്ന ഓർമ്മകളാണ് കെ.കരുണാകരൻ്റേതെന്നും
അദ്ദേഹത്തോളം പകരം വക്കാൻ കേരളത്തിൽ മറ്റൊരു നേതാവില്ലെന്നും കെ.സുധാകരൻ പറഞ്ഞു.കെ.കരുണാകരൻ്റെ 106-ാം ജന്മദിനത്തോടനുബന്ധിച്ച്
ലീഡർ കെ.കരുണാകരൻ സ്റ്റഡി സെൻ്റർ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്റ്റഡി സെൻ്റർ സംസ്ഥാന ചെയർമാൻ കെ.മുരളീധരൻ അധ്യക്ഷത വഹിച്ചു.ഡി.സി.സി പ്രസിഡൻ്റ് പാലോട് രവി,എൻ പീതാംബരക്കുറുപ്പ്,വി.എസ് ശിവകുമാർ,ടി.ശരത്ചന്ദ്രപ്രസാദ്,മര്യാപുരം ശ്രീകുമാർ, കോട്ടമുകൾ ബി.സുഭാഷ്, ഇരണിയൽശശി, എ.എസ്.ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.കയ്യിൽ കാശില്ലാത്ത മുഖ്യമന്ത്രി വിമാനത്താവളം ഉണ്ടാക്കാൻ പോകുന്നുവെന്ന് കളിയാക്കുകയും വിമർശിക്കുകയും ചെയ്തവർ നെടുമ്പാശ്ശേരി വിമാനത്താവള ഉദ്ഘാടനത്തിന് ആവേശത്തോടെ പ്രസംഗിക്കുമ്പോൾ കാണികൾ കൂകി വിളിക്കുകയായിരുന്നു. ഒട്ടെറെ ത്യാഗവും അപമാനവും സഹിച്ചാണ് കെ.കരുണാകരൻ വിമാനത്താവളം യാഥാർത്ഥ്യമാക്കിയത്. പക്ഷേ വിമാനത്താവളത്തിന് പേര് നിശ്ചയിക്കുന്ന കാര്യത്തിൽ കേന്ദ്രത്തിലും കേരളത്തിലും ഭരണത്തിലുണ്ടായിരുന്ന നമുക്ക് കഴിഞ്ഞില്ലായെന്ന് കെ.മുരളീധരൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *