കാരവാൻകൊടുക്കാൻസാധിച്ചില്ല; വിദ്യാബാലൻവസ്ത്രംമാറിയത്റോഡരികിൽനിർത്തിയിട്ടഇന്നോവകാറിൽ
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച താരമാണ് വിദ്യാ ബാലൻ. നടിയുടെ ബോളിവുഡ് ചിത്രം ‘കഹാനി’ ഏറെ ശ്രദ്ധേയമായിരുന്നു. 2012ൽ പുറത്തിറങ്ങിയ ചിത്രം സുജോയ് ഘോഷ് ആയിരുന്നു സംവിധാനം ചെയ്തത്. എൺപത് കോടിയോളം സിനിമ വാരിക്കൂട്ടിബഡ്ജറ്റിൽ ചിത്രീകരിച്ച സിനിമയാണ് കഹാനിയെന്നും നിർമാണ സമയത്ത് നേരിട്ട വെല്ലുവിളികളെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് സുജോയ് ഘോഷ് ഇപ്പോൾ. ബഡ്ജറ്റ് കുറവായതിനാൽ വിദ്യാ ബാലൻ അടക്കമുള്ള താരങ്ങൾക്ക് വേണ്ടത്ര സൗകര്യങ്ങൾ ഏർപ്പെടുത്താൻ സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ദ്യാ ബാലന് കാരവാൻ നൽകാൻ പോലും സാധിച്ചില്ല. അതിനാൽത്തന്നെ വസ്ത്രം മാറാനൊക്കെ അവർ ഏറെ ബുദ്ധിമുട്ടി. റോഡരികിൽ നിർത്തിയിട്ട ഇന്നോവ കാറിൽ കറുത്ത തുണികൊണ്ട് മറച്ചായിരുന്നു നടി വസ്ത്രം മാറിയതെന്ന് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം തുറന്നുപറഞ്ഞു.ഇത്രയും പ്രയാസങ്ങൾ ഉണ്ടായപ്പോൾ വിദ്യാ ബാലന് വേണമെങ്കിൽ അതിൽ നിന്ന് പിന്മാറാമായിരുന്നു. എന്നാൽ അവർ അത് ചെയ്തില്ല. നൽകിയ വാക്ക് പാലിച്ച് സിനിമ പൂർത്തിയാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാ ബാലന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് കഹാനി. ഗർഭിണിയായ സ്ത്രീ കാണാതായ ഭർത്താവിനെ തേടി നടക്കുന്നതും, ആ യാത്രയിൽ അവർ നേരിടേണ്ടിവരുന്ന സംഭവങ്ങളുമൊക്കെയാണ് ചിത്രം പറയുന്നത്.