All

അന്ന് വാജ്‌‍പേയി, ഇന്ന് ഋഷി സുനക്! ഇനി സ്റ്റാർ സ്റ്റാർമർ; ഒരൊറ്റ വാക്കിൽ ടോറികൾ കടപുഴകി; സംഭവിച്ചത് ഇതാണ്18

ഇതാണ്18 ലക്ഷത്തിലേറെ ഇന്ത്യക്കാരുള്ള ബ്രിട്ടനിലെ പൊതുതിരഞ്ഞെടുപ്പിൽ സമ്പ‌ദ്‌വ്യവസ്ഥയോടൊപ്പം ഏറെ ചൂടുപിടിച്ച വിഷയമായിരുന്നു കുടിയേറ്റവും. ഋഷി സുനക്കിന്റെ നേതൃത്വത്തിലുള്ള കൺസർവേറ്റീവുകൾ തോറ്റുപിന്മാറുമ്പോൾ, ആ തോൽവിക്ക് പിന്നിൽ ഏതെല്ലാം വിഷയങ്ങളാണ് നിർണായക പങ്ക് വഹിച്ചത്?

  • സുനക്കിനും പാർട്ടിക്കും എവിടെയാണ് പാളിയത്? ഒരു വ്യാഴവട്ടത്തിലേറെക്കാലം അധികാരത്തിൽനിന്നു മാറി നിൽക്കേണ്ടി വന്ന ലേബർ പാർട്ടി ഒടുവിൽ നിർണായക വിജയം നേടിയെടുത്തത് എങ്ങനെയാണ്?

ബ്രിട്ടിഷ് പാർലമെന്റ് തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണലിനിടെ ലേബർ പാർട്ടി നേതാവ് കെയ്‌ർ സ്റ്റാർമറും ഭാര്യ വിക്ടോറിയയും ലണ്ടനിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ (Photo by JUSTIN TALLIS / AFP)

‘ഇന്ത്യ ഷൈനിങ്’ എന്ന മുദ്രാവാക്യത്തിന്റെ തിളക്കത്തിൽ കണ്ണഞ്ചിയപ്പോൾ 2004ൽ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ഒരു തീരുമാനമെടുത്തു. പതിമൂന്നാം ലോക്സഭയുടെ കാലാവധി തീരാൻ എട്ടു മാസം ബാക്കി നിൽക്കേ, തിരഞ്ഞെടുപ്പു നടത്താനായിരുന്നു തീരുമാനം. പക്ഷേ ജനവിധി വന്നപ്പോൾ ‘തിളക്കം’ കെട്ടു. വാജ്‌പേയിയുടെ തീരുമാനം തെറ്റാണെന്ന് തെളിയിച്ച് എൻഡിഎയെ തോൽപിച്ച് യുപിഎ അധികാരത്തിലെത്തി. രണ്ട് പതിറ്റാണ്ടു മുൻപത്തെ ഈ തിരഞ്ഞെടുപ്പുഫലം ഇപ്പോൾ വീണ്ടും ഓർക്കാൻ കാരണമുണ്ട്. സമാനമായ അവസ്ഥയിൽപ്പെട്ട് തോറ്റുപോയത് പക്ഷേ ഒരിന്ത്യൻ വംശജന്റെ പാർട്ടിയാണെന്നു മാത്രം– ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന ഋഷി സുനക്കിന്റെ. ചട്ടപ്രകാരം തിരഞ്ഞെടുപ്പ് നടക്കാൻ ഏഴു മാസം കൂടി ബാക്കി നിൽക്കുമ്പോഴാണ്, സ്വന്തം പാർട്ടിക്കാരെപ്പോലും അമ്പരപ്പിച്ച് 2024 ജൂലൈ നാലിന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ബ്രിട്ടനിലെ സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങൾ കുറച്ചെങ്കിലും മെച്ചപ്പെട്ടു നിൽക്കുമ്പോൾ തിരഞ്ഞെടുപ്പ് നടത്തിയാൽ ഭരണത്തുടർച്ച ലഭിച്ചേക്കുമെന്ന കണക്കുകൂട്ടലായിരുന്നു അദ്ദേഹത്തിന്. പക്ഷേ പദ്ധതികൾ അമ്പേ പാളി. ബ്രിട്ടനിലെ സമീപകാല തിരഞ്ഞെടുപ്പുകളിൽ ഏറ്റവും നിർണായകമെന്നു പറയാവുന്ന പൊതുതിരഞ്ഞെടുപ്പിൽ, 14 വർഷത്തെ കൺസർവേറ്റീവ് പാർട്ടിയുടെ (ടോറി) ഭരണം അവസാനിപ്പിച്ച് ലേബർ പാർട്ടി അധികാരത്തിലേക്ക് കടക്കുകയാണ്. ഭരണത്തിനാവശ്യമായ 326 സീറ്റ് നേടിയെന്ന് കെയ്‌ർ സ്റ്റാർമറുടെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു. ഋഷി സുനക് തോൽവിയും സമ്മതിച്ചു. സുനക്കിനും ടോറികൾക്കും എവിടെയാണ് പാളിയത്? 2019ലെ വമ്പൻ തോൽവിയിൽനിന്ന് എങ്ങനെയാണ് ഇത്തവണ മിന്നുന്ന വിജയം സ്റ്റാർമറും സംഘവും നേടിയെടുത്തത്?

Leave a Reply

Your email address will not be published. Required fields are marked *