കഫ് സിറപ്പ് കുപ്പി വിഴുങ്ങി മൂര്‍ഖന്‍; പിന്നീട് സംഭവിച്ചത്
നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ദിവസവും വൈറലാകാറുണ്ട്. അത്തരത്തില്‍ പാമ്പുമായി ബന്ധപ്പെട്ട വീഡിയോകള്‍ കൗതുകത്തോടെയും ഭയത്തോടെയും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോള്‍ കഫ് സിറപ്പ് കുപ്പി വിഴുങ്ങിയ മൂര്‍ഖന്‍ പാമ്പിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
സുശാന്ത നന്ദ ഐഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. ഒഡിഷയിലെ ഭുവനേശ്വറിലാണ് സംഭവം നടന്നത്. കഫ് സിറപ്പ് കുപ്പി വായില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ച മൂര്‍ഖന്‍ പാമ്പിനെ സ്നേക് ഹെല്‍പ്പ് ലൈന്‍ വൊളന്റിയര്‍മാരാണ് രക്ഷിച്ചത്.വായില്‍ കഫ് സിറപ്പ് കുപ്പി കുടുങ്ങി മൂര്‍ഖന്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. തുടര്‍ന്ന് സ്നേക് ഹെല്‍പ്പ്ലൈനിനെ വിളിച്ച് അറിയിക്കുകയായിരുന്നു. കുപ്പി തുപ്പിക്കളയാന്‍ സഹായിക്കാന്‍ പാമ്പിന്റെ തലയില്‍ പിടിച്ച് അതിസാഹസികമായ രീതിയിലാണ് വൊളന്റിയര്‍മാര്‍ ഇടപെട്ടത്.