കൊങ്കൺ പാതയിൽ മണ്ണിടിച്ചിൽ: ട്രെയിനുകൾ വൈകും, ചിലതു റദ്ദാക്കി
തിരുവനന്തപുരം ∙ കൊങ്കൺ പാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് ഇന്നും ട്രെയിൻ ഗതാഗത നിയന്ത്രണം. ഉച്ചകഴിഞ്ഞ് 3.15ന് പുറപ്പെടേണ്ട തിരുനെൽവേലി– ജാംനഗർ എക്സ്‌പ്രസ് വൈകിട്ട് 7.35നേ യാത്ര ആരംഭിക്കൂ. രാവിലെ 8.50ന് പുറപ്പെടേണ്ട കോയമ്പത്തൂർ– ലോകമാന്യതിലക് ടെർമിനസ് എക്സ്‌പ്രസിന്റെ സമയം ഉച്ചയ്ക്ക് 1 മണിക്കായി പുതുക്കി.ഇന്നു രാവിലെ പുറപ്പെടേണ്ട നേത്രാവതി എക്സ്‌പ്രസ് 17ന് രാവിലെ എട്ടിനേ യാത്ര ആരംഭിക്കൂ. 17നു തിരുവനന്തപുരത്തുനിന്നു പുറപ്പെടേണ്ട നേത്രാവതിയും 18ലെ ലോകമാന്യതിലക് ഗരീബ്‌രഥും റദ്ദാക്കി. 14ന് പുറപ്പെട്ട അമൃത്‍സർ–കൊച്ചുവേളി എക്സ്‍പ്രസ് വഴിതിരിച്ചു വിട്ടതിനാൽ എത്താൻ വൈകുമെന്നും റെയിൽവേ അറിയിച്ചു.