ക്രിസ്മസിന്മോഹൻലാലുംആസിഫുംടൊവിനോയുംഉണ്ണിമുകുന്ദനും
സൂപ്പർ റിലീസിന്ഒരുങ്ങുകയാണ് ക്രിസ്മസ് ചിത്രങ്ങൾ. മോഹൻലാലിന്റെ ബറോസ്, ആസിഫ് അലിയുടെ രേഖാചിത്രം, ടൊവിനോ തോമസിന്റെ ഐഡന്റിറ്റി, ഉണ്ണി മുകുന്ദന്റെ മാർക്കോ എന്നീ ചിത്രങ്ങളാണ് ക്രിസ്മസിന് റിലീസായി ഒരുങ്ങുന്നത്. രേഖാചിത്രവും ഐഡന്റിറ്റിയിലും ഒരേ സമയം റിലീസ് ചെയ്യാനാണ് സാദ്ധ്യത. അങ്ങനെ സംഭവിച്ചാൽ10ഓണത്തിനുശേഷം ആസിഫ് അലിയുടെയും ടൊവിനോ തോമസിന്റെയും ചിത്രങ്ങൾ ഒരേ ദിവസം റിലീസ് ചെയ്യുന്നു എന്നു പ്രത്യേകത കൂടിയുണ്ട്. അജയന്റെ രണ്ടാം മോഷണം 100 കോടി ക്ലബ് കടന്നപ്പോൾ ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമായി കിഷ്കിന്ധാ കാണ്ഡം മാറുകയും ചെയ്തു. 70 കോടി നേടിയ കിഷ്കിന്ധാ കാണ്ഡം ഇപ്പോഴും വിജയകരമായി പ്രദർശിപ്പിക്കുന്നു. പലതവണ റിലീസ് മാറ്റിയ ബറോസ് ഒക്ടോബർ 3 ന് റിലീസ് ചെയ്യാൻ തീരുമാനിച്ചതാണ്.എന്നാൽ പിന്നീട് റിലീസ് മാറ്റി. ഡിസംബർ 19 നോ 20 നോ ആയിരിക്കും ബറോസ് റിലീസ് ചെയ്യുക. ചിത്രത്തിന്റെ ആദ്യ സ്ക്രീനിംഗ് കഴിഞ്ഞ ദിവസം നടന്നു.ദ പ്രീസ്റ്റിനുശേഷം ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിൽ അനശ്വര രാജാനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ രേഖാചിത്രത്തിൽ മമ്മൂട്ടി എത്തുന്നുണ്ട്. ഫോറൻസിക്കിനുശേഷം ടൊവിനോ തോമസ്- അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ട് ഒരുമിക്കുന്ന ഐഡന്റിറ്റിയിൽ തൃഷയാണ് നായിക. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ഐഡന്റി്റിയിൽ ബോളിവുഡ് താരം മന്ദിര ബേദി, തമിഴ് നടൻ വിനയ് റായ്, ഷമ്മിതിലകൻ, അജു വർഗ്ഗീസ്, വിശാഖ് നായർ, അർച്ചന കവി, എന്നിവരാണ് മറ്റു താരങ്ങൾ. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്താണ് നിർമ്മാണം. ഹനീഫ് അദേനി രചനയും സംവിധാനവും നിർവഹിക്കുന്ന മാർക്കോ ഡിസംബർ 20ന് റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നു . ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായ മാർക്കോ പൂർണമായും ആക്ഷൻ പാക്കഡാണ്.